മലങ്കരയുടെ പാര്‍ലമെന്റായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ | ഡെറിന്‍ രാജു
Saturday, 6 August 2022
Wednesday, 3 August 2022
കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് എന്ന്? | ഡെറിന്‍ രാജു
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ കാലാവധി 5 വർഷമാക്കിയത് 2002 ൽ. കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് 2006-ൽ.
25-3 -1996, 5-2-1997 എന്നീ തീയതികളിലെ ഉത്തരവുകളിലൂടെ സുപ്രീം കോടതി ഭേദഗതി ചെയ്തത് 46, 71 വകുപ്പുകളാണ്. അത് മാനേജിംഗ് കമ്മറ്റിയുടെയും അസോസിയേഷൻ്റെയും കാലാവധി 5 വർഷമാക്കി. ജനപ്രാതിനിധ്യമനുസരിച്ച് 1 മുതൽ 10 വരെ അംഗങ്ങൾ മെത്രാസന പൊതുയോഗത്തിലും അസോസിയേഷനിലും ഇടവകയെ പ്രതിനിധീകരിക്കും എന്നിവയായിരുന്നു.
93-ാം വകുപ്പാണ് കൂട്ടുട്രസ്റ്റിമാരുടേത്. അതിൽ സുപ്രീംകോടതി ഇടപെട്ടില്ല. അതുകൊണ്ടാണ് 2002-ൽ മാനേജിംഗ് കമ്മറ്റിയെ തെരഞ്ഞെടുത്തപ്പോൾ കൂട്ടു ട്രസ്റ്റിമാരെ തെരഞ്ഞെടുക്കാതിരുന്നത്. 80-ൽ തെരഞ്ഞെടുക്കപ്പെട്ട അയ്മേനി ട്രസ്റ്റിയും 87-ൽ തെരഞ്ഞെടുക്കപ്പെട്ട വൈദിക ട്രസ്റ്റിയും തുടരുകയായിരുന്നു.
കൂട്ടു ട്രസ്റ്റിമാരുടെ വകുപ്പിൽ ഭേദഗതി വരുന്നത് 2006-ലാണ്. 6, 7, 84, 103,110, തുടങ്ങിയ വകുപ്പുകൾക്കൊപ്പം 93-ഉം അത്തവണ ഭേദഗതി ചെയ്തു. വകുപ്പ് 135 കൂട്ടിച്ചേർത്തതും ആ പ്രാവശ്യമാണ്.
അതിന് മുമ്പ് തന്നെ വൈദിക ട്രസ്റ്റിയുടെ നിര്യാണത്തെ തുടർന്ന് 2004-ൽ വൈദിക ട്രസ്റ്റിയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. അത്തവണത്തെ നോട്ടീസ് കൽപ്പനയിൽ നിലവിലുള്ള അസോസിയേഷൻ്റെ കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്ന് ഭേദഗതി വരുന്നതിനു മുമ്പ് തന്നെ ചേർക്കുകയും ചെയ്തു.