ആമിയുടെ ഓർമ്മകൾക്ക് പതിമൂന്ന് ആണ്ടായെന്നത് മറന്നു പോയിരുന്നു. ഒരു വാട്സപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് അതോർത്തത്.
Tuesday 31 May 2022
നീർമാതളപൂവ് സുഗന്ധം പരത്തുന്നു..
Sunday 15 May 2022
അന്ത്യോഖ്യൻ വാലില്ലെങ്കിൽ... | ഡെറിന്‍ രാജു
നസ്രാണിയുടെ സകല രീതികൾക്കും ഒരു അന്ത്യോഖ്യനോ റോമനോ ആയ വിശദീകരണം കണ്ടെത്തണമെന്ന വാശി ആവശ്യമില്ല എന്നാണ് എൻ്റെ അഭിപ്രായം. എല്ലാത്തിനും ഒരു അന്ത്യോഖ്യൻ വാലില്ലെങ്കിൽ എന്തോ കുറവ് ഉണ്ടാകും എന്ന അപകർഷതാബോധമാണോ ഇതിനു കാരണമെന്നും സംശയമുണ്ട്.
റോമാ വിശ്വാസത്തിനു നിരക്കാത്തതെല്ലാം തെറ്റാണെന്ന മെനെസിസിൻ്റെ ചിന്താഗതിയോ അന്ത്യോഖ്യൻ സുറിയാനി വിശ്വാസത്തിനു നിരക്കാത്തത് എല്ലാം പാഷാണ്ഡതയാണെന്ന ഇവിടെ വന്ന സുറിയാനി മെത്രാച്ചൻമാരുടെയും നില ഇക്കാലത്ത് നമ്മൾ വേറൊരു രീതിയിൽ തുടരുകയാണ് ഇത്തരം വിശദീകരണങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും.
പാശ്ചാത്യ സുറിയാനി ഓർത്തഡോക്സ് ആരാധനയെ ഏറ്റവും നന്നായി സൂക്ഷിക്കുന്നവരാണ് നമ്മൾ. അതിൽ വെള്ളം ചേർക്കാതിരിക്കുക. എന്നാൽ
ശുശ്രൂഷാ - കൂദാശകൾക്ക് പുറത്തുള്ളവയെ അവ അടിസ്ഥാന വിശ്വാസത്തെ ബാധിക്കുന്നതല്ലായെങ്കിൽ അവയെ തനത് (നടപ്പ്) രീതിയായി വിടുക. അവയ്ക്ക് കാലദേശങ്ങൾക്ക് അനുസരിച്ച് വ്യത്യാസങ്ങളുമുണ്ടാകും. അതങ്ങ് അംഗീകരിക്കുക. അവയ്ക്ക് ഒരു ഏകതാനത ഉണ്ടാക്കുകയോ അവയെ അന്ത്യോഖ്യൻ സഭാവിജ്ഞാനീയവുമായി ബന്ധിപ്പിക്കുകയോ ചെയ്യേണ്ടതില്ല.
Thursday 12 May 2022
മേടം മൂന്നോടിരുപതോ നാലോടിരുപതോ? | ഡെറിൻ രാജു
മേടം നാലോടിരുപതു തന്നിൽ... എന്നാരംഭിച്ചിരുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസത്തിലെ ഹൂത്തോമോ പ്രസിദ്ധമായ ഒന്നാണ്. എന്നാൽ കുറച്ച് വർഷങ്ങളായി മേടം മൂന്നോടിരുപതു തന്നിൽ... എന്ന രീതിയാണ് കേൾക്കുന്നത്. ചിലർ പഴയ രീതിയിൽ 'നാലോടിരുപത് ' തന്നെ ഉപയോഗിക്കുന്നു. ഇതിനു പിന്നിലെ കാരണമെന്താണ്?
പാശ്ചാത്യ - പൗരസ്ത്യ സഭകൾ വലിയ സഹദായായി പരിഗണിക്കുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം ആയിരുന്നു.
സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 - ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ - പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ പഴയ രീതിയുടെ സ്വാധീനം കൊണ്ടാകാം മേടം (നീസാൻ ) 24 (ܥܣܪܝܢ ܘܐܪܒܥ ) തന്നെ ഉപയോഗിച്ചു. സി.പി ചാണ്ടി സാറിൻ്റെ സഹായത്തോടെ അത് മേടം 24 (നാലോടിരുപത്) എന്ന് കാവ്യവത്ക്കരിച്ചു.
സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്. മാർത്തോമാ ഏഴാമൻ സ്ഥാനം പ്രാപിച്ചതും മേടം 24 (05-05-1796) ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസമായിരുന്നു.
ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.
പ്രുമിയോനുകളും ഹൂത്തോമോകളും എന്ന പുതിയ പുസ്തകത്തിൽ മേടം 23 (മൂന്നോടിരുപത്) എന്നതാണ് ഉപയോഗിച്ചിരിക്കുന്നത്. അവസാനം ഇറങ്ങിയ ആണ്ടക്കമുള്ള ഹൂത്തോമോകളിൽ മേടം 24 (നാലോടിരുപത്) എന്ന് തന്നെ തുടരുന്നു. (പുസ്തകം ഇപ്പോൾ ഔട്ട് ഓഫ് പ്രിൻ്റാണ്.) രണ്ട് പുസ്തകത്തിൽ രണ്ട് രീതിയിൽ കിടക്കുന്നതാണ് രണ്ട് രീതിയിൽ ചൊല്ലി കേൾക്കുന്നതിൻ്റെ കാരണം. ആണ്ടടക്കമുള്ള ഹൂത്തോമോകളുടെ പുതിയ പതിപ്പ് ഇറക്കുമ്പോൾ രണ്ടും ഒരേ തീയതി ആക്കുന്നതാണ് അഭികാമ്യം. ഏപ്രിൽ 23 എന്ന തീയതിയെ സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക് മേടം 23 (മൂന്നോടിരുപത്) എന്നത് സ്വീകരിക്കുകയായിരിക്കും നല്ലത്. അങ്ങനെ ചെയ്യുന്നപക്ഷം ഹൂത്തോമോ പുസ്തകത്തിലെ സുറിയാനിയിൽ ܒܥܣܪܝܢ ܘܐܪܒܥ എന്നത് ܒܥܣܪܝܢ ܘܬܠܬ മാറ്റുന്നതുമാകും ഉചിതം.
കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു
രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവ...
-
മലങ്കര നസ്രാണികളുടെ ഏറ്റവും വലിയ സ്വത്ത് അവരുടെ തോമാവബോധമാണ്. അത് കാലാതിവർത്തിയും ചൈതന്യവത്തുമായ ഒരു സ്മരണയാണ്. സൗരഭ്യവാസനയാകുന്ന ഓർമ്മകളെപ്...
-
(സഭാ ചരിത്രവുമായി ബന്ധപ്പെട്ട പോസ്റ്റാണ്; ആനുകാലിക സഭാതർക്കവുമായി ബന്ധപ്പെട്ടതല്ല) മുൻ അഡീഷണൽ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് വട്ടശേരിൽ മാർ ദീവ...
-
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ കാലാവധി 5 വർഷമാക്കിയത് 2002 ൽ. കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് 2006-ൽ. 25-3 -1996, 5...