123 വർഷങ്ങൾക്കു മുമ്പ് കടന്നു പോയ ഒരു മനുഷ്യൻ ഇന്നും നമ്മുടെ ആകുലതകളും വിഷമതകളും ഇറക്കി വയ്ക്കാവുന്ന ഒരു തുരുത്തായി മാറുന്ന കഥയാണ് പരുമലദ്വീപ് പറയുന്നത്. ചവിട്ടി നടക്കുന്ന മണ്ണുപോലും നമ്മോടു സംവേദിക്കുന്നത് ഒരു നിർമ്മലചരിതമാണ്. അരനൂറ്റാണ്ട് കാലം മാത്രം നീണ്ട ഒരു ജീവിതത്തിൻ്റെ തണലിലാണ്, ആ ചൈതന്യത്തിലാണ് ഈ ചെറിയ ആട്ടിൻക്കൂട്ടം ഈ കാലമെല്ലാം കഴിഞ്ഞു പോന്നത്. ആ മണ്ണേകുന്ന സാന്ത്വനമാണ് നമ്മുടെ മുറിവുണക്കുന്നത്; നമ്മെ ധൈര്യപ്പെടുത്തുന്നത്. യൗവനം പുതുക്കുന്ന കഴുകനേപ്പോലെ പരുമല കബറീലേക്കുള്ള ഓരോ തീർഥയാത്രകളും നമ്മുടെ അകമനുഷ്യനെ കഴുകി വെടിപ്പാക്കുന്നതാണ്!
Sunday, 2 November 2025
ആകുലതകളും വിഷമതകളും ഇറക്കി വയ്ക്കാവുന്ന ഒരു തുരുത്ത്
Monday, 18 August 2025
കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.
മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി കഴിക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഈ യാത്ര! വിറകും തീയും കത്തിയും മാത്രം കരുതിപ്പോകുന്ന അപ്പനോട് ചുമലിൽ വിറക് ഇരിക്കുമ്പോഴും ഇസഹാക്ക് ഒരു സംശയം ചോദിക്കുന്നുണ്ട്. എവിടെയാണ് യാഗത്തിനുളള കുഞ്ഞാട്? അപ്പൻ നൽകുന്ന മറുപടി കർത്താവ് കരുതുമെന്നതാണ്. വാഗ്ദാന പൂർത്തീകരണത്തിനായി തൻ്റെ മകനെ വരെ നൽകുവാൻ തയ്യാറായ അബ്രഹാം ആ പരീക്ഷണത്തിൽ വിജയിക്കുകയാണ്. അങ്ങനെ അവസാനം ഒരു കോലാട്ടുകൊറ്റനെ മരച്ചില്ലകൾക്കിടയിൽ നിന്ന് ലഭിച്ചപ്പോൾ അതിനെ തൻ്റെ പുത്രനു പകരം അബ്രഹാം ബലി കഴിക്കുകയാണ്.
മരച്ചില്ലകൾക്കിടയിൽ നിന്ന് ഉണ്ടായ കുഞ്ഞാട് വിമല കന്യകയിൽ നിന്നുള്ള വ്യാഖ്യാനാതീതമായ നിലയിലുള്ള വചനത്തിൻ്റെ മനുഷ്യാവതാരത്തിൻ്റെ സൂചനയായി സുറിയാനി പിതാക്കൻമാർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ അത് വളരെ പ്രകടമാണ്. എങ്ങനെയോ മരച്ചില്ലകളിൽ കുടങ്ങിയ ഒരു ആട് എന്ന ചിന്തയല്ല അവിടെയുള്ളത്. പ്രത്യുത ആടിനെ ജനിപ്പിച്ച വൃക്ഷം ( ܐܝܠܢܐ ܕܐܘܠܕ ܐܡܪܐ) എന്നതാണ്. കുഞ്ഞാടതിനെ ജനിപ്പിച്ചൊരു മരം ഉണ്ടായവിടെ ... എന്ന് യാക്കോബ് മൽപ്പാൻ്റെ ഒരു പാട്ടിൽ കാണുന്നു. ബുധനാഴ്ച മൂന്നാം മണി നമസ്കാരത്തിലും ഈ ആശയം കാണുന്നുണ്ട്.
ഈ നോമ്പ് കാലത്ത് നമ്മൾ ഉടനീളം കണ്ടത് ഒരു സാധരണ പെൺകുട്ടിയുടെ നിശ്ചയദാർഡ്യത്തിൻ്റെ കഥയാണ്. അവളുടെ വിശ്വാസത്തിൻ്റെ ഉറപ്പിൻ്റെ ചരിത്രമാണ്. സന്ദേശവാഹകൻ ''നിനക്കു സമാധാനം'' എന്നു പറഞ്ഞ ശേഷം പറഞ്ഞത് സകലവും അവിവാഹിതയായ, നിരാലംബയായ, ലോകം കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ സമാധാനം കെടുത്തുന്നതായിരുന്നു; ഭാവിയെ കശക്കിയെറിയുന്നതായിരുന്നു; എന്നാൽ തൻ്റെ നിയോഗത്തോട്, തന്നെ വിളിച്ചവൻ്റെ വിളിയോട് അവൾ അങ്ങേയറ്റം വിശ്വസ്തത പുലർത്തി. ദാവിദ് ഒന്നാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന കൃത്യസമയത്ത് ഫലം കായിക്കുന്ന വൃക്ഷമായിത്തീർന്നു.
കടൽത്തീരത്തടിഞ്ഞു കിടക്കുന്ന ശംഖ് ചെവിൽ വച്ചാൽ കടലിരമ്പം നമുക്കു കേൾക്കാം. ശംഖ് കടലിനെ ഉള്ളിലൊതുക്കുന്നു എന്നത് ഒരു സങ്കല്പമാണ്. അതുപോലെ രണ്ടായിരം വർഷത്തെ ക്ഷാമ-ക്ഷേമ കാലങ്ങൾക്കും പ്രളയ -വരൾച്ചകൾക്കും ഒരു പ്രതിസന്ധിക്കും തടഞ്ഞു നിർത്താൻ സാധിക്കാതെ പോയ നസറേത്തിലെ വിപ്ലവകാരിയായ ആ മഹാസമുദ്രമടങ്ങിയത് വിമലകന്യകയെന്ന ചെറിയ ശംഖിലാണ്.
ആ ഓർമ്മ ഒരു ഔഷധമാണ്!
ആ ഓർമ്മ ഒരു ധൈര്യമാണ്.!
ആ ഓർമ്മ ഒരു ഊർജവവും ഒരു പ്രത്യാശയുമാണ്.
ഡെറിൻ രാജു,
ശൂനോയോ നോമ്പ് വീടൽ
Wednesday, 13 August 2025
ജലമൊഴുക്കിയ പാറ!
Monday, 11 August 2025
പൂട്ടപ്പെട്ട വാതിൽ!
ശലോമോൻ്റെ തിരശീല!
Sunday, 10 August 2025
നാണയം ഉൾക്കൊണ്ട മത്സ്യം!
ശീമോനോട് ഒരിക്കൽ കുറച്ചാളുകൾ വന്ന് ചോദിക്കുന്നുണ്ട് നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നുണ്ടോ? ഉണ്ടെന്നാണ് മറുപടിയെങ്കിലും അവൻ ഗുരുവിനോട് ചോദിച്ചത് ഉറപ്പിക്കുന്നുണ്ട്. ഗുരു തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ഉപമാരൂപത്തിലൊരു ചോദ്യം ചോദിച്ച ശേഷം അവനോട് ഒരു വിചിത്രമായ കാര്യമാണ് പറയുന്നത്. കടലിൽ പോയി ചൂണ്ടൽ ഇട്ട് ആദ്യം കിട്ടുന്ന മത്സ്യത്തിൻ്റെ വായിൽ ഒരു എസ്തീറ കാണുമെന്നും അത് നികുതിയായി കൊടുക്കാനും!
വിമല കന്യകയിൽ നിന്നുള്ള വചനത്തിൻ്റെ ഗ്രഹണാതീതമായ രൂപം ധരിക്കലിനെ സൂചിപ്പിക്കാൻ സുറിയാനി പിതാക്കൻമാർ ഉപയോഗിച്ച പ്രബലമായ ഒരു ദൃഷ്ടാന്തമാണ് എസ്തീറ നൽകിയ മത്സ്യത്തിൻ്റേത്. ബുധനാഴ്ച മൂന്നാംമണിയിൽ അത് കൃത്യമായി കാണുന്നു. മത്സ്യത്തിൻ്റെ ഉള്ളിൽ എസ്തീറാ നിക്ഷേപിക്കപ്പെട്ടത് പോലെ മനുഷ്യബുദ്ധിക്ക് അതീതമായി കന്യകയിൽ നിന്ന് ഉടയവൻ ശരീരം സ്വീകരിച്ചു.
ലോകത്തിൻ്റെ ആന്തരിക ദാഹം തീർത്തവൻ വിമലകന്യകയുടെ മടിയിൽ ക്ഷീണിതനെപ്പോലെ വിശ്രമിച്ചു. കാനാവിലെ കല്യാണവീട്ടിൽ അവൻ്റെ അമ്മ കലവറയിൽ നിന്നവരോട് പറയുന്ന ഒരു കാര്യമുണ്ട്; ''അവൻ പറയുന്നത് ചെയ്തേക്കുക." കുറച്ച് മുമ്പ് നമുക്ക് ഇതിൽ ഇടപെടണോ? എന്ന് ചോദിച്ചവൻ തൻ്റെ വാക്ക് തട്ടാതെ ഈ പ്രതിസന്ധിയിൽ ഇടപെടും എന്ന ആ അമ്മയുടെ ഉറപ്പാണ് അതിനു കാരണം. അമ്മ പറഞ്ഞാൽ അവൻ ഇന്നും കേൾക്കുമെന്ന നമ്മുടെ ഉറപ്പിൻ്റെ ഒരു രൂപമാണ്, ഒരു തെളിവാണ് ഈ ഒരു നോമ്പുകാലവും !
ഡെറിൻ രാജു
ശൂനോയോ നോമ്പ് - പതിനൊന്നാം ദിവസം.
Saturday, 9 August 2025
ഹസ്ക്കിയേൽ കണ്ട രഥം!
ദീർഘദർശിയായ ഹസ്ക്കീയേൽ ഒരു ദർശനം കാണുന്നു. വിശേഷപ്പെട്ട നാല് ജീവികളാൽ പൂട്ടപ്പെട്ട ഒരു രഥത്തിൽ ഒരുവൻ ഇരിക്കുന്നു. അവൻ്റെ തേജസ് അത്യന്തം ഭ്രമിക്കത്തക്കതായിരുന്നു. കർത്താവിൻ്റെ ആ രഥം വിമലകന്യകയുടെ ദൃഷ്ടാന്തമായിരുന്നു.
കന്യകയെ രഥത്തോട് ഉപമിച്ച നിരവധി സൂചനകൾ പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ കാണുന്നുണ്ട്. മംഗളവാർത്തയുടെ അനുസ്മരണദിവസത്തിൽ അവൾ രഥമാകുന്നു എന്ന് പാടുന്നുണ്ട്. യൽദോ പെരുന്നാളിൽ ഉന്നതങ്ങളിൽ തേരിൽ വസിക്കുന്നവൻ കന്യകയുടെ കൈകളാൽ താലോലിക്കപ്പെട്ടു എന്നു യാക്കോബ് മൽപ്പാൻ്റെ ഒരു ഗീതമുണ്ട്. ഇഹത്തിലൊരു രാജ്യമില്ലാത്ത രാജാവിനെ വഹിച്ച രഥമാണ് വിമലകന്യക.
വിമലകന്യകയുടെ ഏറ്റവും വലിയ വിശേഷണം ദൈവത്തെ വഹിച്ചവൾ ( തെയോട്ടോക്കോസ്) എന്നാണ്. ദൈവസാന്നിധ്യത്തെ അതിൻ്റെ പൂർണതയിൽ, കലർപ്പോ വ്യത്യാസമോ കൂടാതെ സാധു പെൺകുട്ടി വഹിച്ചു. അവൻ തൻ്റെ സത്തയെ നിലനിർത്തി അവളിൽ ഇറങ്ങി, അവളിൽ നിന്ന് ശരീരം സ്വീകരിച്ചു. സകലർക്കും പോഷണം ഏകുന്നവൻ അവളിൽ നിന്ന് പാൽ കുടിച്ചുറങ്ങി. സകലരുടെയും ആകുലതകൾ കേൾക്കുന്നവൻ നിർമ്മല കന്യകയുടെ താരാട്ട് കേട്ട് മയങ്ങി; അതിലും വിസ്മയമെന്താണുള്ളത്?
ഡെറിൻ രാജു
ശൂനോയോ നോമ്പ് - പത്താം ദിവസം.
20, 21 നൂറ്റാണ്ടുകളിലെ മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രം | ഡെറിന്‍ രാജു
മലങ്കര സഭ വീണ്ടുമൊരു മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. ആഗസ്റ്റ് 27-നു മുളന്തുരുത്തി വെട്ടിക്കല്‍ ദയറാ അങ്കണത്തിലെ മാ...
-
ക്വിസ് നമ്പർ 1 : ചോദ്യങ്ങൾ 1: ഞാൻ ഒരു ട്രഷറി സൂക്ഷിപ്പുകാരനാണ്. എന്റെ യജമാനൻ യിസ്രായേൽക്കാരെ സ്വന്തദേശത്തിലേക്ക് പോകാൻ അനുവദിച്ചു. അപ്പോൾ...
-
നസ്രാണിയുടെ സകല രീതികൾക്കും ഒരു അന്ത്യോഖ്യനോ റോമനോ ആയ വിശദീകരണം കണ്ടെത്തണമെന്ന വാശി ആവശ്യമില്ല എന്നാണ് എൻ്റെ അഭിപ്രായം. എല്ലാത്തിനും ഒരു അന്...
-
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ കാലാവധി 5 വർഷമാക്കിയത് 2002 ൽ. കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് 2006-ൽ. 25-3 -1996, 5...