Monday, 31 March 2025

കുരിശ് ഒരു പ്രതീക്ഷയാണ്

 ഒരു വനത്തിനകത്തേക്ക് എത്രത്തോളം നമുക്ക് പോകാൻ സാധിക്കും?

വനത്തിൻ്റെ പകുതി വരെ എന്നാണ് ഏതൊരാൾക്കും പറയാവുന്ന ഉത്തരം.
കാരണം പകുതി പിന്നിട്ടാൽ പിന്നെ നമ്മുടെ യാത്ര വനത്തിനകത്തേക്കല്ല; പുറത്തേക്കാണ്.
നോമ്പും പകുതി പിന്നിടുകയാണ്. ഇനിയുള്ള യാത്ര നോമ്പിനു പുറത്തേക്കാണ്. പാതിനോമ്പ് പിന്നിട്ടാൽ നോമ്പ് പെട്ടെന്ന് തീരുമെന്നു പഴയ ആൾക്കാർ പറയാറുണ്ട്. കാരണം പതിനഞ്ച് ദിവസങ്ങൾക്കപ്പുറം നാല്പതാം വെള്ളിയും പിന്നീട് ഓശാനയിലൂടെ വലിയ ആഴ്ചയും അതിൻ്റെ അവസാനം ഉയിർപ്പുമാണ്. മശിഹായുടെ ഹാശാ അത്യാസന്നം എന്നാണ് പാതിനോമ്പിലെ ഒരു പാട്ടിൽ കാണുന്നത്.
ഇനിയങ്ങോട്ട് എന്നത് പോലെ കുരിശാണ് ഈ ദിവസവും അനുസ്മരിക്കുന്നത്. പണ്ടൊരു കൂട്ടമാളുകൾ തങ്ങളുടെ ഒരു ദീർഘ പ്രയാണത്തിൽ പാളയമദ്ധ്യത്തിൽ ഉയർത്തിയ ഒരു മുൻകുറിയെയും ഈ ദിവസം അനുസ്മരിക്കുന്നു. ആ ഉയർത്തൽ തൻ്റെ തന്നെ മുൻസൂചനയാണെന്ന് നസറായൻ ഒരു സംഭാഷണമദ്ധ്യേ പറഞ്ഞിരുന്നല്ലോ.
നസറായൻ്റെ ഫിലോസഫിയുടെ പ്രത്യക്ഷ രൂപമാണ് കുരിശ്. ഐഹികമായ ഒരു രാജ്യമില്ലാത്ത, ശത്രുക്കളുടെ ഇടയിലേക്ക് ചെറുത്തു നിൽപ്പില്ലാതെ ഇറങ്ങിവന്ന രാജാവിൻ്റെ ചെങ്കോലാണത്. ജെറുശലേമിലെ വഴിയോരത്തിൽ, ഒരു ചെറു കുന്നിൻ മുകളിൽ സ്ഥാപിക്കപ്പെട്ട കുരിശ് നമ്മോട് ഇടതടവില്ലാതെ സംസാരിക്കുന്നത് അവൻ്റെ ജീവിതസന്ദേശം തന്നെയാണ്. കുരിശിൻ്റെ ഓരത്തിലെ തണുപ്പിലേക്ക് അവൻ വിളിക്കുകയാണ്. കാളുന്ന വെയിലിൽ കുരിശ് നൽകുന്ന തണുപ്പ് അതിൽ കിടക്കുന്നവൻ്റെ നിഴലാണ്. അതിലേക്കാണ് അവൻ കൂട്ടിച്ചേർക്കുന്നത്.
കുരിശ് ഒരു പ്രതീക്ഷയാണ്; ഒരു ഉറപ്പാണ്. അവനെ പിൻപറ്റുന്നവരുടെ കുറഞ്ഞ യോഗ്യതയായി ഒരിക്കൽ അവൻ പറയുന്നത് കുരിശ് വഹിക്കാനുള്ള സന്നദ്ധതയാണ്. ലോകത്തെ താൻ ജയിച്ചിരിക്കുന്നു എന്നൊരു മുപ്പത്തിമൂന്നു വയസുകാരൻ പറഞ്ഞത് ക്രൂശിലേക്കു നടന്നുകൊണ്ടാണ്. എന്നിട്ടും നമ്മുടെ ഭിന്നതയ്ക്കോ തർക്കത്തിനോ വ്യവഹാരങ്ങൾക്കോ ഒരു കുറവുമില്ല. അവൻ കൃത്യമായി പറഞ്ഞതാണ് താൻ പോയിക്കഴിഞ്ഞ് ആട്ടിൻക്കൂട്ടത്തെ ചിതറിക്കുന്ന ചെന്നായക്കൾ വരുമെന്ന്. പക്ഷേ നമുക്ക് ഇന്ന് ചെന്നായക്കളോടൊപ്പമുള്ള സഹവാസമാണ് താൽപര്യം. അവസാന തുള്ളി രക്തം വാർന്ന് ഇല്ലാതാകുന്ന വരെ നമ്മൾ കൂട്ടിയിടിച്ചു കൊണ്ടേയിരിക്കും. ഓരോ മത്സരത്തിലും ക്രിസ്തു നമുക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്; കുരിശിൻ്റെ സന്ദേശം കൈമോശം വരികയാണ്.
കുരിശിൽ അവനെ ഉറപ്പിച്ച് നിർത്തിയത് മൂന്ന് ആണികളുടെ കരുത്തല്ല; മറിച്ച് അവൻ്റെ സ്നേഹമാണ്. അത് മനസിലാക്കുകയാണ് അവനോട്, അവൻ്റെ സഹനത്തോട് കാണിക്കാവുന്ന മിനിമം പരിഗണന!
ഡെറിൻ രാജു
പാതിബുധനാഴ്ച, 2025

കാതോലിക്കാ സ്ഥാനാരോഹണത്തെക്കുറിച്ച് ഒന്നാം കാതോലിക്കാ സുറിയാനിയിൽ എഴുതിയ കുറിപ്പ്

 വീണ്ടും കരുണനിറഞ്ഞ കർത്താവിനു സ്തുതി. 

കണ്ടനാട് മെത്രാസനത്തിൻ്റെ മെത്രാപ്പോലീത്തായും ഈ പുസ്തകത്തിൻ്റെ കർത്താവുമായ ബലഹീനനായ പൗലോസ് മാർ ഈവാനിയോസ് പരിശുദ്ധ മാർതോമാശ്ലീഹായുടെ കൈകളാൽ സ്ഥാപിക്കപ്പെട്ട മലബാറിലെ ഏഴ് പള്ളികളിൽ ഒന്നായ നിരണത്തിൻ്റെ പരിശുദ്ധ കന്യകയായ ദൈവമാതാവിൻ്റെ പള്ളിയിലെ മദ്ബഹായിൽ വച്ച് പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ പൌരസ്ത്യ ശ്ലൈഹിക സിംഹാസനത്തിൻ്റെ ബസേലിയോസ് കാതോലിക്കായായി ആഘോഷിക്കുകയും പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇന്ന് അദ്ദേഹത്തിന്റെ പേര് പൗരസ്ത്യ സിംഹാസനത്തിന്റെ  ബസേലിയോസ് കാതോലിക്കാ എന്ന് അന്ത്യോഖ്യായുടെ അപ്പോസ്തോലിക സിംഹാസനത്തിന്റെ പാത്രിയർക്കീസ്, ദൈവത്തിന്റെ പ്രധാനപുരോഹിതനായ മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദേദ് മ്ശിഹാ രണ്ടാമനും കൂടെ മറ്റ് ബഹുമാനപ്പെട്ട മേല്പട്ടക്കാരും ചേർന്ന് മാറ്റി. അദ്ദേഹത്തിന് പ്രധാന പുരോഹിതന്മാരെ (മേല്പട്ടക്കാരെ) നിയമിക്കാനും വിശുദ്ധ മൂറോൻ കൂദാശ ചെയ്യുവാനും (ആരംഭം മുതലേ?) മേല്പട്ടക്കാർ തെറ്റുകാരായി കണ്ടാൽ അവരെ മുടക്കുവാനും അവർ സത്യത്തിൽ അനുതപിച്ചാൽ അവരെ സ്വീകരിച്ചു രഞ്ജിപ്പ് ഉണ്ടാക്കാനും അധികാരമുണ്ട്. പരിശുദ്ധയും മഹത്വമുള്ളവളുമായ ദൈവമാതാവിന്റെയും മാർതോമാശ്ലീഹായുടെയും സകല പരിശുദ്ധന്മാരുടെയും പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ. ക്രിസ്തുവർഷം 1912 സെപ്റ്റംബർ മാസത്തിലെ രണ്ടാം ഞായറാഴ്ച. 

- തര്‍ജ്ജമ ഡെറിന്‍ രാജു

(പൗലൊസ് ഒന്നാമൻ ബാവാ തിരുമേനിയുടെ പട്ടംകൊട പുസ്തകത്തിലെ ഒരു പേജാണ്. പിന്നീട് ഈ പുസ്തകം പാമ്പാടി തിരുമേനിയും പിന്നീട് യൂഹാനോൻ സേവേറിയോസ് തിരുമേനിയും ഉപയോഗിച്ചു അവർ നടത്തിയ പട്ടം കൊടകളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്)

Tuesday, 25 March 2025

കുരിശ് നൽകുന്ന തണുപ്പ് അതിൽ കിടക്കുന്നവൻ്റെ നിഴലാണ്

 ഒരു വനത്തിനകത്തേക്ക് എത്രത്തോളം നമുക്ക് പോകാൻ സാധിക്കും?

വനത്തിൻ്റെ പകുതി വരെ എന്നാണ് ഏതൊരാൾക്കും പറയാവുന്ന ഉത്തരം.
കാരണം പകുതി പിന്നിട്ടാൽ പിന്നെ നമ്മുടെ യാത്ര വനത്തിനകത്തേക്കല്ല; പുറത്തേക്കാണ്.
നോമ്പും പകുതി പിന്നിടുകയാണ്. ഇനിയുള്ള യാത്ര നോമ്പിനു പുറത്തേക്കാണ്. പാതിനോമ്പ് പിന്നിട്ടാൽ നോമ്പ് പെട്ടെന്ന് തീരുമെന്നു പഴയ ആൾക്കാർ പറയാറുണ്ട്. കാരണം പതിനഞ്ച് ദിവസങ്ങൾക്കപ്പുറം നാല്പതാം വെള്ളിയും പിന്നീട് ഓശാനയിലൂടെ വലിയ ആഴ്ചയും അതിൻ്റെ അവസാനം ഉയിർപ്പുമാണ്. മശിഹായുടെ ഹാശാ അത്യാസന്നം എന്നാണ് പാതിനോമ്പിലെ ഒരു പാട്ടിൽ കാണുന്നത്.
ഇനിയങ്ങോട്ട് എന്നത് പോലെ കുരിശാണ് ഈ ദിവസവും അനുസ്മരിക്കുന്നത്. പണ്ടൊരു കൂട്ടമാളുകൾ തങ്ങളുടെ ഒരു ദീർഘ പ്രയാണത്തിൽ പാളയമദ്ധ്യത്തിൽ ഉയർത്തിയ ഒരു മുൻകുറിയെയും ഈ ദിവസം അനുസ്മരിക്കുന്നു. ആ ഉയർത്തൽ തൻ്റെ തന്നെ മുൻസൂചനയാണെന്ന് നസറായൻ ഒരു സംഭാഷണമദ്ധ്യേ പറഞ്ഞിരുന്നല്ലോ.
നസറായൻ്റെ ഫിലോസഫിയുടെ പ്രത്യക്ഷ രൂപമാണ് കുരിശ്. ഐഹികമായ ഒരു രാജ്യമില്ലാത്ത, ശത്രുക്കളുടെ ഇടയിലേക്ക് ചെറുത്തു നിൽപ്പില്ലാതെ ഇറങ്ങിവന്ന രാജാവിൻ്റെ ചെങ്കോലാണത്. ജെറുശലേമിലെ വഴിയോരത്തിൽ, ഒരു ചെറു കുന്നിൻ മുകളിൽ സ്ഥാപിക്കപ്പെട്ട കുരിശ് നമ്മോട് ഇടതടവില്ലാതെ സംസാരിക്കുന്നത് അവൻ്റെ ജീവിതസന്ദേശം തന്നെയാണ്. കുരിശിൻ്റെ ഓരത്തിലെ തണുപ്പിലേക്ക് അവൻ വിളിക്കുകയാണ്. കാളുന്ന വെയിലിൽ കുരിശ് നൽകുന്ന തണുപ്പ് അതിൽ കിടക്കുന്നവൻ്റെ നിഴലാണ്. അതിലേക്കാണ് അവൻ കൂട്ടിച്ചേർക്കുന്നത്.
കുരിശ് ഒരു പ്രതീക്ഷയാണ്; ഒരു ഉറപ്പാണ്. അവനെ പിൻപറ്റുന്നവരുടെ കുറഞ്ഞ യോഗ്യതയായി ഒരിക്കൽ അവൻ പറയുന്നത് കുരിശ് വഹിക്കാനുള്ള സന്നദ്ധതയാണ്. ലോകത്തെ താൻ ജയിച്ചിരിക്കുന്നു എന്നൊരു മുപ്പത്തിമൂന്നു വയസുകാരൻ പറഞ്ഞത് ക്രൂശിലേക്കു നടന്നുകൊണ്ടാണ്. എന്നിട്ടും നമ്മുടെ ഭിന്നതയ്ക്കോ തർക്കത്തിനോ വ്യവഹാരങ്ങൾക്കോ ഒരു കുറവുമില്ല. അവൻ കൃത്യമായി പറഞ്ഞതാണ് താൻ പോയിക്കഴിഞ്ഞ് ആട്ടിൻക്കൂട്ടത്തെ ചിതറിക്കുന്ന ചെന്നായക്കൾ വരുമെന്ന്. പക്ഷേ നമുക്ക് ഇന്ന് ചെന്നായക്കളോടൊപ്പമുള്ള സഹവാസമാണ് താൽപര്യം. അവസാന തുള്ളി രക്തം വാർന്ന് ഇല്ലാതാകുന്ന വരെ നമ്മൾ കൂട്ടിയിടിച്ചു കൊണ്ടേയിരിക്കും. ഓരോ മത്സരത്തിലും ക്രിസ്തു നമുക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്; കുരിശിൻ്റെ സന്ദേശം കൈമോശം വരികയാണ്.
കുരിശിൽ അവനെ ഉറപ്പിച്ച് നിർത്തിയത് മൂന്ന് ആണികളുടെ കരുത്തല്ല; മറിച്ച് അവൻ്റെ സ്നേഹമാണ്. അത് മനസിലാക്കുകയാണ് അവനോട്, അവൻ്റെ സഹനത്തോട് കാണിക്കാവുന്ന മിനിമം പരിഗണന!
ഡെറിൻ രാജു
പാതിബുധനാഴ്ച, 2025

Monday, 24 March 2025

അമ്മയുടെ വിമോചനാശയം | ഡെറിൻ രാജു

 വീണ്ടും, വസന്തകാലത്ത് കേട്ട ആ സുന്ദരവാർത്തയുടെ അനുസ്മരണമാണ്.

ദേവാലയവാസിയായിരുന്ന നസറേത്തിലെ ആ സാധു ബാലികയോട് ഒരു സന്ദേശവാഹകൻ, മംഗളവാർത്ത അരുളിയ ദിവസം. തലമുറകൾക്കും അപ്പവും അറിവും ഏകുന്നവൻ അവളിൽ നിന്നുദിക്കുമെന്ന് അവളെ ബോധ്യപ്പെടുത്തി, ധൈര്യപ്പെടുത്തിയ ദിവസം! അവൻ്റെ അഭിസംബോധന മുതൽ അനിതരസാധാരണമായ വിധേയത്വഭാവമാണ് നിഴലിക്കുന്നത്. അത് അവന് ഒട്ടുമേ സ്വതസിദ്ധമായിരുന്നതോ പരിചയിച്ചു പോന്നതോ അല്ല. അവൻ്റെ സ്വഭാവം ഉഗ്രതയാണ്. ആംഗ്യം തന്നെ ഭീതിജനകമാണ്. സുറിയാനിക്കാരുടെ ആരാധനാക്രമത്തിൽ വലിയ വെള്ളിയാഴ്ച ചോദിക്കുന്നുണ്ടല്ലോ ഗബ്രിയേലേ! നിൻ്റെ ഉഗ്രത എവിടെയെന്ന്? അവനാണ് വിധേയത്വഭാവത്തിൽ ഈ വാർത്ത അറിയിക്കുന്നത്.
ആറ് മാസം മുമ്പ് ഇതുപോലൊരു വാർത്ത മറ്റൊരാളോട് പറഞ്ഞ അവൻ്റെ ഭാവം ഇതായിരുന്നില്ലല്ലോ! തൻ്റെ വാക്കിനോട് ഒരു സ്വാഭാവിക സംശയം ചോദിച്ച ആ വൃദ്ധപുരോഹിതനോട് അവൻ്റെ മറുപടി കഠിനമായിരുന്നല്ലോ! അതേ ഗബ്രിയേലാണ് മറിയാമിൻ്റെ സംശയത്തോട് അങ്ങേയറ്റം emphathetic ആയിട്ട് മറുപടി കൊടുത്ത് അവളെ വിളി ബോദ്ധ്യപ്പെടുത്തുന്നത്. ആ വിളി ഏറ്റെടുക്കാൻ ധൈര്യപ്പെടുത്തുന്നത്. അതാണ് വിമലകന്യകയുടെ ഔന്നത്യത്തിൻ്റെ ആദ്യ സൂചന.
ആ ഔന്നത്യം അവളെ കൂടുതൽ സ്ഥിരചിത്തയാക്കുകയായിരുന്നു. കൂടുതൽ വിശാലമായ അർഥത്തിൽ ലോകത്തെ നോക്കി കാണാൻ ഇടയാക്കുകയായിരുന്നു. അതിലൂടെയാണ് മറിയാം തൻ്റെ സോഷ്യലിസ്റ്റ് പ്രഖ്യാപനം നടത്തുന്നത്! "പ്രബലരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ട് വിനീതരെ ഉദ്ധരിക്കുന്ന, വിശന്നിരിക്കുന്നവരെ നന്മകൾക്കൊണ്ട് സമൃദ്ധരാക്കുന്ന'' ഒരു നല്ല കാലത്തിൻ്റെ പ്രഖ്യാപനം. ഒരു സോഷ്യലിസ്റ്റായ ദൈവസങ്കല്പം. അവൾ അത് പറയുന്നത് മറ്റൊരുദാഹരണം കണ്ടെത്തിയല്ല. സ്വന്തം ജീവിതത്തെ കണ്ടുകൊണ്ടാണ്. അതുകൊണ്ടു കൂടിയാണ് ഇന്നത്തെ അറിയിപ്പ് മംഗളവാർത്തയാകുന്നത്.
അവളിൽ നിന്നു ജനിച്ചവൻ പിന്നീട് പള്ളിയിൽ വച്ച് ഉപദേശിക്കുമ്പോൾ ഏശായായുടെ പ്രവചനം ഉദ്ധരിച്ചു കൊണ്ട് തൻ്റെ പ്രകടനപത്രിക അവതരിപ്പിക്കുന്നുണ്ട്. ബദ്ധൻമാർക്കു വിടുതൽ നൽകുന്ന, പീഡിതരെ വിട്ടയയ്ക്കുകയാണ് തൻ്റെ നിയോഗമെന്ന അറിയിപ്പ്. അമ്മയുടെ വിമോചനാശയത്തെ ഒരു പടി കൂടി ഉയർത്തി ഒരു പ്രഖ്യാപനമാക്കിയ മകൻ.
അതവൻ പറഞ്ഞൊഴിഞ്ഞില്ല; കാൽവറിവരെ അവൻ ആ പ്രഖ്യാപനത്തോട് നീതിപുലർത്തി. അത് കണ്ട് കുരിശിൻ ചുവട്ടിൽ വരെ അവൻ്റെ അമ്മയും ഉണ്ടായിരുന്നു.

മംഗളവാർത്താ ദിവസം, 2025

Sunday, 16 March 2025

ഗർബോ ഞായർ നോമ്പിലെ രണ്ടാം ഞായറാഴ്ച അല്ല. മ്ശർയോ മൂന്നാമത്തേതും അല്ല

പല പോസ്റ്റുകളിലും നോമ്പിലെ രണ്ടാം ഞായർ - ഗർബോ എന്നു കാണുന്നത് ശരിയായ രീതിയല്ല എന്ന് വിചാരിക്കുന്നു.

ഗർബോ ഞായർ രണ്ടാം ഞായർ ആകണമെങ്കിൽ കൊത്ത്നേ ഞായർ നോമ്പിലെ ആദ്യത്തെ ഞായർ ആകണം. എന്നാൽ കൊത്ത്നേ ഞായർ നോമ്പിലെ ഞായർ അല്ല. നോമ്പ് ആരംഭിക്കുന്നത് തിങ്കളാഴ്ചയാണ്. അതിനു ശേഷം വരുന്ന ആദ്യത്തെ ഞായർ ഗർബോ ആണ്. 

ശുശ്രൂഷാ സംവിധാനത്തിൽ യൂഹാനോൻ മാർ സേവേറിയോസ് തിരുമേനി ഊശാന പെരുന്നാളിൻ്റെ ശുശ്രൂഷാക്രമീകരണം അവതരിപ്പിക്കുന്ന ഇടത്തു പറയുന്നത് നോമ്പിലെ ആറാം ഞായറാഴ്ച എന്നാണ്. അതും ഗർബോ രണ്ടാം ഞായർ എന്ന പ്രയോഗം തെറ്റാണെന്നു തെളിയിക്കുന്നു. 

മലയാളത്തിൽ എങ്ങനെയോ വന്നു ചേർന്ന ഒരു പ്രയോഗമാകാം നോമ്പിലെ രണ്ടാം ഞായർ-ഗർബോ എന്നത്. പെങ്കീസായിൽ കാണുന്നതും കുഷ്ഠരോഗിയുടെ ഞായറാഴ്ച എന്നാണ് (ܚܕ ܒܫܒܐ ܕܓܪܒܐ). നോമ്പിലെ ഗർബോ ഞായറാഴ്ച അഥവാ കുഷ്ഠരോഗിയുടെ ഞായറാഴ്ച എന്നതാണ് ശരിയായ പ്രയോഗം. ഇനി എത്രാമത്തെ എന്നു കൃത്യമായി പറയണമെങ്കിൽ അത് വലിയനോമ്പ് ആരംഭിച്ച ശേഷം വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ്.

ഡെറിൻ രാജു

Wednesday, 5 March 2025

നോമ്പേറ്റതിനാൽ പൈതങ്ങൾ ചൂളത്തീയില്ലാതാക്കി!!!

 നോമ്പേറ്റതിനാൽ പൈതങ്ങൾ ചൂളത്തീയില്ലാതാക്കി!!!

വലിയനോമ്പിൽ ബുധനാഴ്ചകളിൽ സന്ധ്യയ്ക്ക് പാടുന്നതാണ്.
ദാനിയേലിൻ്റെ പുസ്തകത്തിൽ കാണുന്ന ബാബിലോണിലെ ആ എബ്രായ ബാലകരുടെ കഥയാണ്. കൈ - കാലുകൾ ബന്ധിക്കപ്പെട്ട് ചൂളയ്ക്കുള്ളിലേക്ക് എറിയപ്പെട്ടവർ വെന്തുപോകാതിരുന്നു എന്ന കഥ! ചൂളയ്ക്കുള്ളിൽ വെന്തുപോകാത്ത അനുഭവത്തിനു കാരണം ചുളയ്ക്കുളളിൽ പനിനീർ വർഷിക്കപ്പെട്ടതുകൊണ്ടാണെന്നു കവികൾ എഴുതി. നമ്മുടെ ജീവിതവും ഈ നിലയിൽ നിലനിൽക്കുന്നത് ആരൊക്കെയോ പകർന്ന ഒരു തണുപ്പിൻ്റെ തണലിലല്ലെ?
നമ്മുടെ നോമ്പ് ചൂട് കൊടുത്തുന്നതാകട്ട്! ഘർഷണം ചൂടു ഉണ്ടാക്കുന്നതാണ്. ഘർഷണം ഒഴിവാക്കുമ്പോൾ, സ്പർദ്ധയും വിദ്വേഷവും ഇല്ലാതാകുമ്പോൾ, പരസ്പരം മനസിലാക്കുമ്പോൾ അവിടെ ചൂട് കുറയും. പനിമഞ്ഞ് പെയ്യുന്ന അനുഭവമുണ്ടാകും. ആത്യന്തികമായി നമ്മുടെ നോമ്പനുഭവങ്ങളുടെ ആകത്തുകയും അപരനെ കരുതുകയെന്നതാണ്. അതാണ് ഏറ്റവും യോഗ്യമായ ഉപവാസമെന്നു ഏശായ പാടി പറഞ്ഞിട്ടുണ്ടല്ലോ! അത് ഒരു ഓർമ്മപ്പെടുത്തലാണ്.
വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച ജീൻവാൽജീനോട് വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങളി'ലെ ബിഷപ്പ് കാണിക്കുന്ന ഒരു കരുതലില്ലെ? അപരത്വം ഇല്ലാതെയാക്കുന്ന ഒരു അനുകമ്പ. അവൻ്റെ പരിദേവനങ്ങൾ എൻ്റെ പ്രയാസങ്ങൾ ആകുന്ന ഒരു ചിന്ത. അതല്ലെ നോമ്പിൻ്റെ സൗന്ദര്യവും !
ഡെറിൻ രാജു
05-03-2025

Saturday, 1 March 2025

സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം

ഓരോ നോമ്പ് കാലത്തെയും പ്രാർഥന സഭയിൽ സമാധാനം ഉണ്ടാകണമെന്നതായിരുന്നു; ഉടയതമ്പുരാൻ്റെ മനുഷ്യാവതാരത്തെ തന്നെ അപഹസിക്കുന്ന ഭിന്നത അവസാനിപ്പിച്ച് ഒരു മനസോടെ പ്രാർഥിക്കാൻ ഇടയാകണമെന്നതായിരുന്നു!

ഇത്തവണയും അത് തന്നെയാണ്. സാധ്യമല്ല എന്നു ബുദ്ധി ഓർമിപ്പിക്കുമ്പോഴും മനസ് അവിടെ നിൽക്കുകയാണ്. മാറി ചിന്തിക്കുവാനുള്ള കഴിവ് ഇതുവരെ കിട്ടിയിട്ടില്ല. സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനത്തെക്കുറിച്ച് പൗലോസ് ശ്ലീഹാ ഫിലിപ്പ്യരെ എഴുതി അറിയിച്ചിട്ടുണ്ടല്ലോ!
അതാണൊരു ആശ്രയം!
അതിലാണ് പ്രത്യാശ!
പിന്നെ,
തൻ്റെ സമാധാനം തന്നിട്ടു പോയ നസറായൻ്റെ ഉറപ്പിലും.
ഡെറിൻ രാജു

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

  മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി ...