പുതുഞായർ ആണ്.
Tuesday, 9 April 2024
അവൻ നിർമ്മിച്ച ബോധ്യങ്ങൾ ഇന്നും വെളിച്ചമാണ്
Thursday, 28 March 2024
അന്തിമ പെസഹായോട് ചെയ്തത്... | ഡെറിൻ രാജു
പെസഹാ വ്യാഴാഴ്‌ച രാത്രി നമസ്‌കാരത്തിൻ്റെ ഒന്നാം കൗമായുടെ അവസാന ഗീതമാണ് തുബൈക്ക് ഒലോക്... എന്ന് സുറിയാനിയിൽ ആരംഭി ക്കുന്ന അന്തിമ പെസഹാ സന്ധ ഭാഗ്യം എന്ന ഗീതം. എം.ഓ.സി പബ്ലിക്കേഷൻസ് 2006-ലും 2011-ലും പ്രസിദ്ധീകരിച്ച ഈ ഗീതത്തിന്റെ അവസാന വരിയിൽ വന്ന വ്യത്യാസം ശ്രദ്ധിക്കുക.
സോദരമകുടം-പുഷ്പകചക്രം
സു-തനൊടു ചേർത്തോ-രി-ടമേ! ഭാഗ്യം സൗരഭ്യത്താ-തിലൊരു കുസുമം സ-വിശേഷമതാം-നി-ശ്ചല കുസുമം കുസുമങ്ങൾ സർവം ശ്രേ-ഷ്ഠം പാവനമാം കുസുമം വീ-ണു സൗരഭ്യം പൊയ്പ്‌പോയ്
(2006 പതിപ്പ്- അതിനു മുമ്പുള്ള പതിപ്പുകളിലും)
സോദരമകുടം-പുഷ്പകചക്രം സു-തനൊടു ചേർത്തോ-രി-ടമേ! ഭാഗ്യം സൗരഭ്യത്താ-തിലൊരു കുസുമം സ-വിശേഷമതാം-നി-ശ്ചല കുസുമം കുസുമങ്ങൾ സർവം ശ്രേ-ഷ്ഠം പാവനമാം കുസുമം വീ-ണു പങ്കിലമായൊരു കുസുമം വീണു സൗ-രഭ്യം പൊയ്‌പോയ്
(2011 പതിപ്പ്- അതിനു ശേഷമുള്ള പതിപ്പുകളിലും)
2006 പതിപ്പിൽ അവസാന വരിയിൽ പരിശുദ്ധമായ ഒരു പൂവ് വീണു. അതിന്റെ സുഗന്ധം നഷ്ടപ്പെടുത്തി എന്നാണ്. എന്നാൽ 2011 -ലെ പതിപ്പിലേക്ക് വരുമ്പോൾ പരിശുദ്ധ മായ ഒരു പൂവ് വീണു, അശുദ്ധമായ ഒരു പൂവ് വീണു. അതിന്റെ സുഗന്ധം നഷ്ടപ്പെടുത്തി എന്നാകുന്നു. ഇവിടെ രണ്ട് പൂവുകളെക്കുറിച്ചാണ് പറയുന്നത്. അല്ലാതെ ഒരു പൂവിന് പാവന വും പങ്കിലവുമാകാൻ കഴിയില്ലല്ലോ. എന്താണ് മൂലഭാഷയിൽ കാണുന്നത് എന്നു നോക്കാം.
ܟܰܕ ܟܽܠܗܽܘܢ ܦܰܩ̈ܚܶܐ ܗܰܘܘ ܡܫܰܒ̈ܚܶܐ
ܗܰܒܳܒܳܐ ܩܰܕܺܝܫܳܐ ܪܓܺܝܓ ܗܘܐ
ܢܦܰܩ ܡܶܢ ܬܰܡܳܢ. ܙܺܝܙܳܢܳܐ ܡܙܰܗܡܳܐ
ܘܥܰܡܶܗ ܢܦܰܩ ܪܺܝܚܶܗ܀
(തർജമ: എല്ലാ പുഷ്‌പങ്ങളും മഹത്തരങ്ങളായിരുന്നെങ്കിലും ഒരു പരിശുദ്ധവും ആഗ്രഹിക്കത്തക്ക തു (സുന്ദരവുമായ പുഷ്പം വീണു കളയോട് ചേരുകയും അതിന്റെ സൗരഭ്യം നഷ്ടപ്പെടുത്തു കയും ചെയ്തു.)
ബഹു. ഡോ. ബേബി വറുഗീസച്ചൻ തർജമ ചെയ്‌തതും എം. ഓ. സി പ്രസിദ്ധീകരിച്ചതുമായ Prayers of the Holy week (2011)' എന്ന പുസ്‌തകത്തിൽ കാണുന്ന തർജമ: Though all were glorious flowers, one holy and beautiful flower left and (associated to) 'stinking tare' and lost its fragrance. ഇവിടെയെങ്ങും പൂവ് അശുദ്ധമായതാണെന്ന സൂചനയോ പ്രയോഗമോ ഇല്ല. മറിച്ച് പരിശുദ്ധമായ പൂവ് തന്നെയാണെന്ന് വ്യക്തമാക്കുന്നുമുണ്ട്.
ശ്ലീഹൻമാരുടെ വിശുദ്ധ പദവിയിൽ നിന്ന് യൂദാ താഴേക്ക് പതിക്കുകയും ക്രൂശക രോട് (കളകളോട്) ചേർന്ന് അവൻ്റെ സൗരഭ്യം നഷ്ടപ്പെടുത്തി എന്നുമാകാം ഈ ഭാഗം സൂചിപ്പിക്കുന്നത്. കള എന്നതിനു സുറിയാനിയിൽ ഉപയോഗിച്ചിരിക്കുന്ന പദം കർത്താവ് സ്വർഗരാജ്യത്തെക്കുറിച്ച് പറഞ്ഞ ഉപമയിൽ ദുഷ്ടൻ വിതച്ച കളയെ സൂചിപ്പിക്കുവാൻ സുറിയാനി ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന അതേ പദമാണ് (മത്തായി 13:25).
MGOCSM പ്രസിദ്ധീകരിച്ചിരുന്ന സമയത്തെ (1985 നു മുമ്പ്) ചില പതിപ്പുകളിലും പങ്കിലമായൊരു കുസുമം വീണു എന്നുണ്ട്. ഒരുപക്ഷേ അത് തെറ്റായതിനാൽ ഇടക്കാലത്ത് മാറ്റിയത് പിന്നീട് പഴയ പുസ്തകം വച്ച് പ്രൂഫ് നോക്കിയപ്പോൾ തിരികെ എത്തിയതാകും. ചുരുക്കത്തിൽ പങ്കിലമായൊരു കുസുമം വീണു എന്ന് 2011 മുതലെങ്കിലുമുളള പതിപ്പുകളിൽ ചേർത്തിരിക്കുന്ന വരി ആശയത്തോടോ മൂലഭാഷയോടോ ചേർന്നു പോകുന്ന ഒന്നല്ല. കൃത്യമായ അന്വേഷണമോ പഠനമോ നടത്താതെ ചേർത്ത ഒരു വരിയാണിത്. അങ്ങനെ ചേർത്ത വരി അതിനു മുമ്പു വരുന്ന വരിയോടു പോലും ചേർന്നു പോകുന്നതുമല്ല. പങ്കിലമായ അവസ്ഥയിലേക്ക് പരിശുദ്ധമായ പുഷ്പം എത്തിയെന്ന ആശയം നൽകുവാൻ സാധിച്ചിരുന്നെങ്കിലും നന്നാകുമായിരുന്നു. ആരാധനാക്രമങ്ങൾ പരിഷ്ക്കരിക്കുന്നത് കൂടുതൽ അവധാനതയോടെ ചെയ്യണമെന്നത് ഈ പരിഷ്ക്കാരം ഓർമ്മിപ്പിക്കുന്നു.
Monday, 26 February 2024
തോമാവബോധം
മലങ്കര നസ്രാണികളുടെ ഏറ്റവും വലിയ സ്വത്ത് അവരുടെ തോമാവബോധമാണ്. അത് കാലാതിവർത്തിയും ചൈതന്യവത്തുമായ ഒരു സ്മരണയാണ്. സൗരഭ്യവാസനയാകുന്ന ഓർമ്മകളെപ്പറ്റി സുറിയാനിക്കാരുടെ ആരാധാനാസാഹിത്യത്തിൽ ധാരാളം പരാമർശങ്ങളുണ്ട്. അതുപോലെ സുഗന്ധവാഹിനിയായ ഒരോർമ്മ.
ഒരു ഓർമ്മയും പേരും എങ്ങനെയാണ് തലമുറകളെ സ്വാധീനിക്കുക? അധീശത്വ വാഴ്ചകൾക്കും പ്രളയങ്ങൾക്കും കൊടുങ്കാറ്റുകൾക്കും ക്ഷാമ-പഞ്ഞങ്ങൾക്കും തകർക്കാനാകാതെ നസറായനിലേക്കുള്ള ഒരു ദിശാസൂചിയായി, വഴി കാട്ടുന്ന ഒരു വിളക്കുമരമായി എങ്ങനെയാണ് അതിന് നിലനിൽക്കാനാകുക? അത്രയേറെ നസ്രാണികളുടെ ആത്മാവിൽ അലിഞ്ഞു ചേർന്ന ഒരു പേരാണ് ഗലീലക്കാരനായ തോമയുടേത്; നസ്രാണികളുടെ മാർത്തോമ.
ചങ്ങാടങ്ങളിലും വള്ളപ്പടികളിലും മലഞ്ചെരിവുകളിലും ഇരുന്ന് ഒരുവൻ പറഞ്ഞ കാലാതിവർത്തിയായ ദർശനങ്ങളെ ആയിരം കാതങ്ങൾക്കിപ്പുറം ഈ മണ്ണിൽ നട്ട് നനച്ച് ഇവിടുറങ്ങി, നസ്രായൻ്റെ സ്നേഹമതത്തിനു, അവൻ്റെ വിപ്ലവാശയങ്ങൾക്കു ഒരു ഇടമുണ്ടാക്കി കടന്നു പോയവൻ്റെ പൈതൃകമാണ് നസ്രാണികളുടെ സ്വത്വബോധത്തെ നിർവചിച്ചത്.
ബഥാന്യയിലേക്കുള്ള യാത്ര ആപത്ക്കരമെന്ന് കണ്ട് പരിഭ്രമിച്ച തൻ്റെ സഖാക്കളോട് 'അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക' യെന്നു പറഞ്ഞു ധൈര്യപ്പെടുത്തുയവൻ്റെ ഉറപ്പാണ്, സ്ഥൈര്യമാണ്, ഏതു പോരാട്ടത്തെയും ശക്തീകരിക്കുന്ന ഉൾപ്രേരകം. അതിനോളം വലിയൊരു ആഹ്വാനമോ പ്രത്യാശ നിറഞ്ഞ പ്രോത്സാഹനമോ ഇല്ല.
കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, അകലെ വിദൂരതയിൽ കാണുന്ന ഒരു ചെറു പൊട്ടു പോലെയോ ചക്രവാളത്തിൻ്റെ അങ്ങേ കോണിലേക്ക് പറന്നമരുന്ന ഒരു ചെറുപക്ഷിയെ പോലെയോ പോലും അറിയാത്ത ഒരു ഭൂപ്രദേശത്തേക്ക് കടന്നു വന്ന്, ഇവിടെയടങ്ങിയവനെ ഓർക്കുന്ന ഏത് സന്ദർഭവും ഒരു കൃതജ്ഞതയാണ്. ആ ഓർമ്മയെ മറന്നു കളയുന്നയത്ര കൃതഘ്നതയും വേറൊന്ന് നസ്രാണിക്കില്ല.
ഡെറിൻ രാജു
പൈതൃക മഹാസമ്മേളനത്തിൻ്റെ പിറ്റേന്ന്
26-02-2024
Monday, 15 January 2024
ആരാധനാഗീതങ്ങളിലെ ചില വാക്കുകളുടെ അര്‍ത്ഥം
1. നാഥാ നിൻ മൃതിയോർത്തെങ്ങൾ ...
എന്ന ഗീതത്തിൽ മൂലഭാഷയിൽ അവസാന വരി ܥܠ ܟܠܢ ആണ്. on we all (on all of us) (ഞങ്ങൾ എല്ലാവരുടെമേലും) എന്നാണർഥം. അതുകൊണ്ടാകാം ഞങ്ങൾക്കെല്ലാം എന്ന് പാട്ടിൽ വന്നിരിക്കുന്നത്. എന്നും (ഞങ്ങൾക്കെന്നും) എന്നർഥം വരുന്ന വാക്ക് ആ പാട്ടിന്റെ സുറിയാനിയിൽ കണ്ടെത്താനാകുന്നില്ല. ഗദ്യത്തിൽ എഴുതിയിരിക്കുന്നത് ഞങ്ങൾ എല്ലാവരുടെ മേലും .. എന്ന് തന്നെയാണ്.
2. മൊർയോ മ്റഹമോനോ എന്ന വാക്കിനു കാരുണ്യവാനായ കർത്താവ് (Merciful Lord) എന്നതാണ് ഉചിതമായ തർജമ. റഹമേ = കരുണ (Mercy)
3. Trisagion അവസാനിക്കുന്നത് ദെസ്ത്‌ലബ്ത്ത് ഹ്‌ലോഫയ്ൻ എസ്റഹാമ്മേലൈൻ എന്നാണല്ലോ. അതിന്റെ അർഥം ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനേ! ഞങ്ങളോട് കരുണ ചെയ്യണമേ. എന്നാൽ നിറത്തിൽ പാടുമ്പോൾ മിക്കവാറും നിറങ്ങളിൽ ഇത് ശരിയാകാൻ പ്രയാസമുള്ളതു കൊണ്ട് സുറിയാനിയിൽ ദെസ്തലബ്ത്ത് വഫ്റൂക്ക് ലാൻ എന്നും അതിനോട് ചേർന്ന് മലയാളത്തിൽ ക്രൂശേറ്റ് വീണ്ടവനേ എന്നും പാടി വരുന്നു. വീണ്ടെടുത്തവനെ എന്നതിനെ വീണ്ടവനേ എന്ന് ചുരുക്കുന്നത് ഉദ്ദേശിച്ച അർഥം നൽകുമോ എന്നും വ്യക്തമല്ല. യഥാർഥ കൗമ പാടാനുള്ള പ്രയാസം കൊണ്ടുള്ള ഒരു ക്രമീകരണമായി കണ്ടാൽ മതിയെന്ന് തോന്നുന്നു.
Friday, 29 December 2023
രാവുറങ്ങി ഉണരുന്നത് എപ്പോഴും പുലരിയിലേക്കാണല്ലോ
ഒരു പലായനമദ്ധ്യത്തിൽ പിറന്നു വീണവന്റെ ജന്മദിനമാണ്.
Thursday, 30 November 2023
ബേതലഹേമോളം ചെന്ന് അവനെ കാണുക!
Wednesday, 29 November 2023
വീണ്ടുമൊരു മംഗളവാർത്താ ദിനം | ഡെറിൻ രാജു
നസറേത്തിലെ ഒരു സാധാരണ യഹൂദ ബാലികയുടെ ചെറുവീടിന്റെ ജനാലയ്ക്കരികിൽ നിന്ന് ഒരു സന്ദേശവാഹകൻ മൃദുലമായി, അയാൾക്ക് ഒട്ടുമേ പരിചയിച്ച് ശീലമില്ലാത്ത വിധേയത്വഭാവത്തിൽ - അനന്യസാധാരണമായ ബഹുമാനത്തോടെ ഒരു കാര്യമറിയിച്ചതിന്റെ; ഒരു സമ്മതമാരാഞ്ഞതിന്റെ, ഓർമ്മപ്പെടുത്തലാണ് മംഗളവാർത്ത ദിനം.
20, 21 നൂറ്റാണ്ടുകളിലെ മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രം | ഡെറിന്‍ രാജു
മലങ്കര സഭ വീണ്ടുമൊരു മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. ആഗസ്റ്റ് 27-നു മുളന്തുരുത്തി വെട്ടിക്കല്‍ ദയറാ അങ്കണത്തിലെ മാ...
-
ക്വിസ് നമ്പർ 1 : ചോദ്യങ്ങൾ 1: ഞാൻ ഒരു ട്രഷറി സൂക്ഷിപ്പുകാരനാണ്. എന്റെ യജമാനൻ യിസ്രായേൽക്കാരെ സ്വന്തദേശത്തിലേക്ക് പോകാൻ അനുവദിച്ചു. അപ്പോൾ...
-
നസ്രാണിയുടെ സകല രീതികൾക്കും ഒരു അന്ത്യോഖ്യനോ റോമനോ ആയ വിശദീകരണം കണ്ടെത്തണമെന്ന വാശി ആവശ്യമില്ല എന്നാണ് എൻ്റെ അഭിപ്രായം. എല്ലാത്തിനും ഒരു അന്...
-
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ കാലാവധി 5 വർഷമാക്കിയത് 2002 ൽ. കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് 2006-ൽ. 25-3 -1996, 5...
